പത്തനംതിട്ട : പോളിടെക്നിക്ക് പ്രവേശനത്തിനായുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ പ്രവേശനത്തിനായി താഴെ പറയുന്ന സമയ ക്രമമനുസരിച്ച് വെണ്ണിക്കുളം ഗവ.പോളിടെക്നിക്ക് കോളേജിൽ റിപ്പോർട്ട് ചെയ്യണം. 14ന് ഓട്ടോമൊബൈൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ എൻജിനീയറിംഗ്. 15 ന് സിവിൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനീയറിംഗ്. ഈ ദിവസങ്ങളിൽ പ്രവേശനം എടുക്കാൻ കഴിയാതിരുന്ന എല്ലാബ്രാഞ്ചുകളും 16, 17 തീയതികളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9495120450, 9446856388, 9447113892, www.gpcvennikulam.ac.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |