പത്തനംതിട്ട : നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടക്കുന്ന ജില്ലാതല പട്ടയ വിതരണം ഇന്ന് 11.30ന് പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരി താലൂക്ക്തല പട്ടയ വിതരണവും കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് നടക്കുക. മറ്റു താലൂക്ക് തല പട്ടയ വിതരണം അതത് താലൂക്ക് കേന്ദ്രങ്ങളിൽ നടക്കും. തൃശൂരിൽ നടക്കുന്ന സംസ്ഥാനതല പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ മാത്യു ടി. തോമസ്, കെ.യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ, പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |