കോന്നി: ഗവ.മെഡിക്കൽ കോളേജ് റോഡിലും നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലും 81 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു . കെ .യു.ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചായിരുന്നു പദ്ധതി. 1.49 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. മെഡിക്കൽ കോളേജ് റോഡിൽ മദ്ധ്യഭാഗത്തു നിന്ന് ഇരുവശത്തേക്കുമായാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.ഇതിനു മാത്രമായി 38 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരളാ ഇലക്ട്രിക്കൽസ് ആൻഡ് അലൈഡ് എൻജിനീയറിംഗ് കോർപ്പറേഷൻ ലിമിറ്റഡാണ് (കെ.ഇ.എൽ ) പദ്ധതി നടപ്പിലാക്കിയത്.
മെഡിക്കൽ കോളേജ് റോഡിലെ കൂടാതെ 35 ഹൈമാസ്റ്റ് ലൈറ്റുകൾ കൂടി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. . ഇതിന് 1.11 കോടിയാണ് ചെലവഴിച്ചത് .
മെഡിക്കൽ കോളേജ് റോഡിലെയുൾപ്പെടെ 81 ഹൈമാസ്റ്റ് ലൈറ്റുകളാണ് മണ്ഡലത്തിൽ ഒറ്റ ദിവസം കൊണ്ട് ഉദ്ഘാടനം ചെയ്തത്. 12 മീറ്റർ ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റുകളും 8 മീറ്റർ ഉയരമുള്ള മിനി മാസ്റ്റ് ലൈറ്റുകളും ഇവയിൽപ്പെടും.
ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ കാലാകാലങ്ങളിൽ നടത്തി സംരക്ഷിക്കാൻ നടപടി സ്വീകരിക്കും.
കെ.യു. ജനീഷ്കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |