SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.52 PM IST

പാടല്ലനെൽകൃഷി: ഇത് സരസമ്മയുടെ കൃഷിപാഠം

1

തെങ്ങമം : അഞ്ചേക്കർ സ്ഥലത്ത് ഒറ്റയ്ക്ക് അദ്ധ്വാനിച്ചാണ് തെങ്ങമം രാജേഷ് ഭവനം സരസമ്മ നെൽകൃഷിയിൽ വിജയഗാഥ രചിക്കുന്നത്. നെൽപാടം കിളയ്ക്കുന്നതും വരമ്പ് വെട്ടുന്നതും വിത്ത് വിതയ്ക്കുന്നതും വളപ്രയോഗം നടത്തുന്നതും എല്ലാം തനിച്ചാണ്. സഹോദരി രാജമ്മയും ജ്യേഷ്ഠത്തിയുടെ പാതയിൽ കൃഷിരംഗത്തുണ്ട്. രണ്ടുപേരും പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി ചെയ്യുന്നത്. ഇക്കുറി ട്രില്ലർ ഉപയോഗിച്ച് നിലമുഴുന്നതിനും പരിശീലിച്ചു. വാടകയ്ക്കെടുത്ത ട്രില്ലർ ഉപയോഗിച്ച് സ്വന്തമായി നിലമൊരുക്കിയാണ് കൃഷി. കൃഷിഭവന്റെ നേതൃത്വത്തിൽ ചെറിയ രീതിയിൽ പരിശീലനം ലഭിച്ചിരുന്നെങ്കിലും സ്വന്തമായി ജോലി ചെയ്തിരുന്നില്ല. ട്രില്ലർ വാടകയ്ക്ക് വിളിക്കുമ്പോൾ എത്തുന്ന ആളും പരിശീലനത്തിന് സഹായിച്ചു. ഇന്നലെ ഒരേക്കറോളം നിലം സ്വന്തമായി ട്രില്ലർ ഉപയോഗിച്ച് ഉഴുത് സരസമ്മ കൃഷിയോഗ്യമാക്കി. പള്ളിക്കൽ പഞ്ചായത്തിലെ മികച്ച നെൽകർഷകയ്ക്കുള്ള അവാർഡ് നിരവധി തവണ നേടിയിട്ടുണ്ട്. നെൽകൃഷി നഷ്ടമാണന്ന് പലരും പറഞ്ഞപ്പോഴും സരസമ്മ കൃഷി ഉപേക്ഷിച്ചില്ല. സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്ന് സരസമ്മ പറയുന്നു. ഇരുപത് വർഷമായി കാർഷികരംഗത്തുണ്ട്.

പറക്കോട്ട് 261 ഹെക്ടർ സ്ഥലത്ത് മുണ്ടകൻ കൃഷി

തെങ്ങമം : 261 ഹെക്ടർ സ്ഥലത്ത് നെൽകൃഷിയുടെ രണ്ടാം വിളവായി മുണ്ടകൻ കൃഷിക്കുള്ള ഒരുക്കങ്ങൾ പറക്കോട് ബ്ലോക്ക് പഞ്ചായത്തിൽ തുടങ്ങി. ഇതിൽ 20 ഹെക്ടർ സ്ഥലം തരിശുനിലമാണ്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അടൂർ നഗരസഭയിലും ഏറത്ത്, ഏഴംകുളം, കടമ്പനാട്, പള്ളിക്കൽ, കൊടുമൺ , ഏനാദിമംഗലം പഞ്ചായത്തുകളിലുമാണ് കൃഷിയിറക്കുക. കൊടുമണ്ണിൽ 135 ഹെക്ടറിലും പള്ളിക്കലും കടമ്പനാട്ടും 50 ഹെക്ടറിലും, ഏഴംകുളത്തും ഏറത്തും 12 ഹെക്ടറിലും അടൂർ നഗരസഭയിലും ഏനാദിമംഗലത്തും 4 ഹെക്ടറിലുമാണ് കൃഷിയിറക്കുന്നത്. ഉമ, ജ്യോതി ഇനങ്ങളിലുള്ള നെല്ലാണ് കൃഷി ചെയ്യുന്നത്. കർഷകർക്ക് നെൽവിത്ത് സൗജന്യമായി നൽകും . 50 ശതമാനം സബ്സിഡിയും കൃഷിചെയ്യുന്നതിനുള്ള കൂലിയും ലഭിക്കും. കൊടുമണ്ണിൽ പരീക്ഷണാടിസ്ഥാനത്തിൽ പത്ത് ഏക്കർ സ്ഥലത്ത് അത്യുൽപാദന ശേഷിയുള്ള മനുരത്നനെൽവിത്താണ് കൃഷി ചെയ്യുന്നത്. ആദ്യമായാണ് ഈ ഇനം നെല്ല് കൃഷി ചെയ്യുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.