SignIn
Kerala Kaumudi Online
Thursday, 25 April 2024 12.42 PM IST

ഭാരതീയ പ്രകൃതികൃഷി വിളവെടുപ്പ്

agri2
ഭാരതീയ പ്രകൃതി കൃഷിയുടെ പച്ചക്കറി വിളവെടുപ്പ് ഒാമല്ലൂരിൽ ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ജനങ്ങൾ ജൈവ കൃഷിയിലേക്ക് മടങ്ങിവരണമെന്നും അതിനുള്ള പ്രോത്സാഹനമാണ് വിളവെടുപ്പ് മഹോത്സവത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ (ബി.പി.കെ.പി) ഭാഗമായി ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഓമല്ലൂർ പഞ്ചായത്തിലെ ജൈവ പച്ചക്കറി കർഷകരും സഹോദരങ്ങളുമായ ആറ്റരികം സൂര്യഹൗസിൽ മോഹനൻ, വിജയൻ എന്നിവർ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത പുരയിടത്തിലെ വിളവെടുപ്പാണ് നടത്തിയത്.
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദേവി, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ, ബ്ലോക്ക് അംഗം വി.ജി. ശ്രീവിദ്യ, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ്. മനോജ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാലി തോമസ്, പഞ്ചായത്ത് അംഗങ്ങളായ അനിൽ കുമാർ, മിഥുൻ, മിനി വർഗീസ്, സുജാത, വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, ഓമല്ലൂർ കൃഷി ഓഫീസർ സി.എസ്. ചന്ദ്രലേഖ, ഡെപ്യൂട്ടി ഡയറക്ടർ ജോർജി കെ. വർഗീസ്, അസിസ്റ്റന്റ് ഡയറക്ടർ അനിൽ എബ്രഹാം, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.