അടൂർ : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി 973-ാം നമ്പർ ഏഴംകുളം ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാചരണവും പ്ളസ്ടു പരീക്ഷാ വിജയികൾക്കുള്ള അവാർഡ് ദാനവും നടന്നു. വിശ്വകർമ്മദിനാചാരണം വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ബോർഡ് അംഗം വിനോദ് തച്ചുവേലിൽ ഉദ്ഘാടനം ചെയ്തു. ബോർഡ്അംഗം കെ. ഹരിപ്രസാദ് വിജയികൾക്കുള്ള അവാർഡ്ദാനം നടത്തി. ശാഖാ പ്രസിഡന്റ് ടി. സുരേഷ് അദ്ധ്യക്ഷനായിരുന്നു. ശാഖാ സെക്രട്ടറി ടി. സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് പ്രസാദ് കുമാർ, സന്തോഷ്, അഡ്വ. ഹരിത, ഹേമന്ത്, തങ്കപ്പനാചാരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |