പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ ധർണ സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോൺ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ ടി.എം.ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവനീർ എ. ഷംസുദ്ദീൻ, യു.ഡി.എഫ് നേതാക്കളായ കെ.ശിവദാസൻ നായർ, മാലേത്ത് സരളാദേവി, എ. സുരേഷ് കുമാർ, ജോൺസൺ വിളവിനാൽ, ടി.എം സുനിൽ കുമാർ, ദീപു ഉമ്മൻ, മലയാലപ്പുഴ ശ്രീകോമളൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |