SignIn
Kerala Kaumudi Online
Thursday, 25 April 2024 5.36 AM IST

വീണാജോർജിന്റെ ഒാഫീസിലേക്ക് മാർച്ച്

dcc
മന്ത്രി വീണ ജോർജിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡി .സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ സ്ഥലം മാറ്റുകയും ആശുപത്രിയെ റഫറൽ ആശുപത്രിയാകുന്നതിനുള്ള നടപടി നടത്തുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ തെറ്റായ നയം തിരുത്തണമെന്ന് ഡി .സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. ജനറൽ ആശുപത്രിയെ ഉന്മൂലനം ചെയ്യാനുള്ള സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ട നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ മന്ത്രി വീണാജോർജിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് പാർലമെന്ററി ലീഡർ കെ. ജാസിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. പി. മോഹൻരാജ് , ടി.എം ഹമീദ്, എ. സുരേഷ് കുമാർ , എം.സി .ഷെറീഫ്, റോഷൻ നായർ , സിന്ധു അനിൽ, അബ്ദുൾകലാം ആസാദ്, റന്നീസ് മുഹമ്മദ്, സജി അലക്‌സാണ്ടർ ,റോസ്ലിൻ സന്തോഷ്, മേഴ്‌സി വർഗീസ്, ആനി സജി, സി.കെ. അർജുനൻ , അംബിക വേണു , ആൻസി തോമസ്, ഷീന രാജേഷ്, രജനി പ്രദീപ്, സജി കെ. സൈമൺ, പി.കെ. ഇക്ബാൽ , അജിത് മണ്ണിൽ, ഏബൽ മാത്യു, എസ്. നഹാസ്, സജിനി മോഹൻ , ജോയമ്മ സൈമൺ, രാജു നെടുവേലിമണ്ണിൽ , മനോജ് മാത്യു എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.