പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 499 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു; 808 പേർ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും, 498 പേർ സമ്പർക്കത്തിലൂടെ രോഗംബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,80,918 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,73,369 പേർ സമ്പർക്കം മൂലം രോഗികളായവരാണ്.
ആകെ രോഗമുക്തരായവരുടെ എണ്ണം 173311 ആണ്. ജില്ലക്കാരായ 6464 പേർ ചികിത്സയിലാണ്.
കൊവിഡ് ബാധിതരായ അഞ്ചുപേർ ഇന്നലെ മരിച്ചു
1) കൊടുമൺ സ്വദേശി (60)
2) തോട്ടപ്പുഴശ്ശേരി സ്വദേശി (74)
3) എഴുമറ്റൂർ സ്വദേശി (66)
4) കല്ലൂപ്പാറ സ്വദേശി (71)
5) വളളിക്കോട് സ്വദേശി (96)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |