SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.52 PM IST

ക്ളീൻ ആൻഡ് ഗ്രീൻ പദ്ധതി, വനസംരക്ഷണ സമിതിയും പങ്കാളികളായി

krishi

റാന്നി : അങ്ങാടി ഗ്രാമപഞ്ചായത്തിലെ വലിയകാവിൽ നടപ്പാക്കുന്ന ക്ളീൻ ആൻഡ് ഗ്രീൻ പദ്ധതിയിൽ വനസംരക്ഷണ സമിതിയും പങ്കാളികളായി. വലിയകാവ് വനസംരക്ഷണ സമിതി നേതൃത്വത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗങ്ങൾക്കായി ഗ്രോബാഗിൽ സജ്ജമാക്കിയ പച്ചക്കറി തൈകൾ വിതരണം ചെയ്തു. തൈകളുടെ വിതരണം റാന്നി അസി. കൺസർവേറ്റർ കെ.വി.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ണ്, വെളളം, വായു എന്നിവ ശുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വനാതിർത്തി ഗ്രാമമായ വലിയകാവിൽ ക്ളീൻ ആൻഡ് ഗ്രീൻ പദ്ധതിക്ക് തുടങ്ങിയത്. ജൈവവളം ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിക്കാണ് തുടക്കമായത്. വനസംരക്ഷണ സമിതി നേതൃത്വത്തിൽ ആരംഭിച്ച തയ്യൽ യൂണിറ്റും ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി പ്രസിഡന്റ് പി.കെ.ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം എം.എസ്.സുജ ബിനോയി, ഗ്രാമ പഞ്ചായത്തംഗം പി.എസ്.സതീഷ് കുമാർ, കരിങ്കുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്.സുധീഷ്, വന സംരക്ഷണ സമിതി സെക്രട്ടറി വിദ്യ എസ്, ശാന്തമ്മ സോമൻ, വനപാലകരായ സോമൻ, വിനയൻ, മീനു മനോഹരൻ, വി.എസ്.ആര്യ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.