പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ വിദേശത്തു നിന്ന് വന്നവരും ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും 510 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,81,432 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,73,879 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 804 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,74,115 ആണ്. ജില്ലക്കാരായ 6168 പേർ ചികിത്സയിലാണ്.
കൊവിഡ് ബാധിതരായ
ആറു പേർ ഇന്നലെ ജില്ലയിൽ മരിച്ചു
1) പ്രമാടം സ്വദേശി (65)
2) അയിരൂർ സ്വദേശി (71)
3) അരുവാപുലം സ്വദേശി (92)
4) കോയിപ്രം സ്വദേശി (68)
5) അടൂർ സ്വദേശി (60)
6) കവിയൂർ സ്വദേശി (73)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |