പത്തനംതിട്ട : കൊവിഡിന് ശേഷം നേത്ര രോഗങ്ങൾ വർദ്ധിക്കുകയാണ്. വർക്ക് അറ്റ് ഹോമും ഓൺലൈൻ ക്ലാസും കണ്ണിനെ അവശയാക്കി. ഇതിന് തെളിവാണ് കണ്ണാശുപത്രികളിൽ വർദ്ധിച്ച് വരുന്ന രോഗികളുടെ എണ്ണം. മുമ്പുള്ളതിനേക്കാൾ അമ്പത് ശതമാനത്തിലേറെ ആളുകളാണ് ആശുപത്രിയിൽ എത്തുന്നത്. കുട്ടികളിലും അമ്മമാരിലും വലിയ രീതിയിൽ കണ്ണിന് ആരോഗ്യ പ്രശ്നം ഉണ്ടാകുന്നു. ചെറിയ കുട്ടികളുടെ പഠനത്തിന് അമ്മമാരാണ് കൂടുതലും സഹായിക്കുന്നത്. അതാകാം അമ്മമാരിൽ കണ്ണിന് പ്രശ്നം കൂടുന്നതെന്ന് ഡോക്ടർമാർ പറയുന്നു. കൊവിഡും ലോക്ക് ഡൗണും കാരണം ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കൂടിയതും കണ്ണ് രോഗങ്ങൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.
ഡിജിറ്റൽ ഐ സ്ട്രെയിൻ
ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതും
ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് ഡിജിറ്റൽ ഐ സ്ട്രെയിൻ. കാഴ്ച മങ്ങൽ, കണ്ണിൽ ചൂട്, വെള്ളമെടുക്കുക, കണ്ണ് വേദന, തലവേദന, കണ്ണിൽ ക്ഷീണം, കണ്ണ് ഉണങ്ങുക, കൺകുരു, കാഴ്ച കുറവോ മസിൽ വീക്കം ഉണ്ടാവുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
മസിൽ വീക്കം ഉണ്ടെങ്കിൽ വ്യായാമം ചെയ്ത് കാഴ്ച ശരിയാക്കാം. ഷോർട്ട് സൈറ്റ് ലോങ്ങ് സൈറ്റ് പരിശോധിക്കണം. മൊബൈലോ കമ്പ്യൂട്ടർ സ്ക്രീനിലോ വായിക്കുമ്പോൾ ശ്രദ്ധിക്കണം. ഇടയ്ക്കിടയ്ക്ക് കണ്ണ് ചിമ്മണം. 15 മുതൽ 20 ഡിഗ്രി വരെ താഴ്ന്ന് ഇരിക്കണം. സ്ക്രീനുമായി ഒരുമീറ്റർ അകലം പാലിക്കണം. മുറിയുടെ ലൈറ്റും ഡിജിറ്റൽ ലൈറ്റും ഒരേ രീതിയിൽ ക്രമീകരിക്കണം. ലൈറ്റ് നേരിട്ട് കണ്ണിൽ പതിക്കുന്നത് ഒഴിവാക്കണം. സൂര്യപ്രകാശം കർട്ടൻ ഇട്ട് മറയ്ക്കണം.
കൂടുതൽ നേരം അടുത്തുള്ള വസ്തുക്കളെ നോക്കുന്നതും. ആറ് മണിക്കൂർ രണ്ട് മണിക്കൂർ ദൂരേക്ക് ദൃഷ്ടി പതിയുന്ന കളികൾ പരിശീലിക്കണം. കാഴ്ച വൈകല്യങ്ങളുണ്ടോയെന്ന് പരിശോധിക്കണം. എല്ലാ വർഷവും നേത്ര പരിശോധന നടത്തുന്നത് നന്നായിരിക്കും. കഴുത്ത് മുകളിലോട്ടും താഴേക്കും വശങ്ങളിലേക്കും മാറ്റി വ്യായാമം ചെയ്യണം. മുഖവും കണ്ണും കഴുത്തും തണുത്ത വെള്ളത്തിൽ കഴുകണം.
വിറ്റാമിനും ഒമേഗ 3യും പ്രോട്ടീനും കാത്സ്യവും അടങ്ങിയ ഭക്ഷണം ശീലിക്കണം. പ്രത്യേകിച്ച് പ്രഭാത ഭക്ഷണം എല്ലാ കുട്ടികളെയും കഴിപ്പിക്കണം.
ഇന്ന് ലോക കാഴ്ച ദിനമാണ്. നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക
എന്നതാണ് ഇത്തവണത്തെ തീം.
20:20:20
20 മിനിറ്റ് സ്ക്രീനിൽ നോക്കിയതിന് ശേഷം ഇരുപത് സെക്കൻഡ് 20 അടി ദൂരത്തേക്ക് നോക്കി കണ്ണിന് വിശ്രമം നൽകണം.
"കണ്ണിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ സ്വയം ചികിത്സ ചെയ്യരുത്. കണ്ണിന് തണുപ്പ് നൽകണം. ഇടയ്ക്ക് കണ്ണ് ചിമ്മണം. അമ്മമാരും കുട്ടികളും വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വന്നവരും കണ്ണിന് രോഗ ബാധയുമായി എത്തുന്നുണ്ട്. കാഴ്ച പ്രശ്നം കുറവാണ്. സ്ക്രീനിൽ നോക്കാൻ ഒരു കരുതലെന്നോണം കൂടുതലാളുകളും കണ്ണാടി ഉപയോഗിക്കാനാഗ്രഹിക്കുന്നവരാണ്.
ഡോ. സബിത
നേത്ര രോഗ വിദഗ്ദ്ധ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |