പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 213 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു; 508 പേർ രോഗമുക്തരായി
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും 212 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,93,618 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,86,063 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ആകെ രോഗമുക്തരായവരുടെ എണ്ണം 188213 ആണ്. ജില്ലക്കാരായ 4127 പേർ ചികിത്സയിലാണ്. ഇതിൽ 3956 പേർ ജില്ലയിലും 171 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴിയുന്നു.
കൊവിഡ് ബാധിതരായ മൂന്നു പേർ ഇന്നലെ മരിച്ചു
1) പന്തളം സ്വദേശി (75)
2) പുറമറ്റം സ്വദേശി (80)
3) കല്ലൂപ്പാറ സ്വദേശി (84)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |