പത്തനംതിട്ട : കേരളാ വാട്ടർ അതോറിട്ടി പത്തനംതിട്ട സബ് ഡിവിഷന്റെ കീഴിൽ വരുന്ന പത്തനംതിട്ട, അടൂർ, കോന്നി സെക്ഷൻ ഓഫീസിന് കീഴിലുള്ള ഗാർഹിക, ഗാർഹികേതര കണക്ഷനുകളിൽ കുടിശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾ 15 ന് മുമ്പായി കുടിശിക അടച്ചു തീർക്കേണ്ടതാണ്. കുടിശികയുള്ള ഉപഭോക്താക്കൾക്ക് തുക ഒറ്റ തവണ അടയ്ക്കാൻ സാധിക്കാതെ വന്നാൽ ബന്ധപ്പെട്ട സബ് ഡിവിഷൻ, സെക്ഷൻ ഓഫീസുകളിൽ നിന്ന് ഗഡുക്കളായി അടയ്ക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. https://epay.kwa.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്ക് വഴി ഓൺലൈനായും അടയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |