പത്തനംതിട്ട : ജില്ലാതല ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി ബ്ലോക്ക്, മുനിസിപ്പൽ തല മത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ച എൽ.പി, യു.പി കുട്ടികളെ പങ്കെടുപ്പിച്ച് മലയാളം പ്രസംഗ മത്സരവും ജില്ലാതലത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിൽ കഥ, കവിത, ഉപന്യാസം മലയാള സാഹിത്യ രചനാ മത്സരങ്ങളും 10ന് രാവിലെ 9.30 മുതൽ പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. താൽപര്യമുള്ള കുട്ടികൾ സ്കൂളിൽ നിന്നുള്ള സാക്ഷ്യപത്രവുമായി മത്സരത്തിൽ പങ്കെടുക്കണം. ഫോൺ: 9645374919, 9400063953.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |