പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 296 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്തു നിന്ന് വന്നതും 295 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടുപേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,95,741 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,88,170 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 390 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 190565 ആണ്. ജില്ലക്കാരായ 3880 പേർ ചികിത്സയിലാണ്.
കൊവിഡ് ബാധിതരായ ആറു പേർ ഇന്നലെ ജില്ലയിൽ മരിച്ചു.
1) പളളിക്കൽ സ്വദേശി (68)
2) റാന്നി അങ്ങാടി സ്വദേശി (53)
3) പന്തളം സ്വദേശി (56)
4) പന്തളംതെക്കേക്കര സ്വദേശി (85)
5) പളളിക്കൽ സ്വദേശി (90)
6) പന്തളംതെക്കേക്കര സ്വദേശി (77)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |