SignIn
Kerala Kaumudi Online
Thursday, 25 April 2024 4.22 AM IST

കർഷക തൊഴിലാളി ക്ഷേമനിധി

thoyilali

പത്തനംതിട്ട : കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ അംഗങ്ങളായ കർഷകതൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ അവാർഡിനുളള അപേക്ഷ ക്ഷണിച്ചു.
ഈ അദ്ധ്യയന വർഷത്തിൽ അവസാന വർഷ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കേരളത്തിന് അകത്തുളള സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച് ആദ്യ അവസരത്തിൽ പരീക്ഷ പാസായിട്ടുളള ഡിഗ്രി, പിജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പിജി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്‌നിക്, ജനറൽ നേഴ്‌സിംഗ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ (യോഗ്യത: ആർട്‌സ് 60 ശതമാനം, കോമേഴ്‌സ് 70 ശതമാനം, സയൻസ് 80 ശതമാനത്തിന് മുകളിൽ), വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ഡിസംബർ 31 ന് വൈകിട്ട് 5 വരെ സ്വീകരിക്കും.
ക്ഷേമനിധി ബോർഡിൽ 60 വയസിനു മുമ്പ് മരണപ്പെട്ട അംഗങ്ങളുടെ മരണാനന്തര അധിവർഷാനുകൂല്യത്തിന് 2012 മുതൽ 2019 വരെ അപേക്ഷ നൽകിയ അനന്തരാവകാശികൾ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.
കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുളള 60 വയസിൽ താഴെയുളള എല്ലാ ക്ഷേമനിധി അംഗങ്ങളും ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നതിന് കേന്ദ്രസർക്കാർ ആരംഭിച്ച ഇശ്രം പോർട്ടലിൽ ഡിസംബർ 31നു മുൻപ് രജിസ്റ്റർ ചെയ്യണം. ആധാർ, ആധാർ ലിങ്ക്ഡ് മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട് എന്നിവയുമായി അടുത്തുളള അക്ഷയ, സി.എസ്.സി വിവിധ ക്ഷേമബോർഡുകളുടേയും തൊഴിൽ വകുപ്പിന്റേയും ഇശ്രം ക്യാമ്പുകൾ വഴി രജിസ്‌ട്രേഷൻ നടത്താം. ഫോൺ: 04682327415.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.