SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.30 AM IST

രജതജൂബിലിയുടെ നിറവിൽ ജനറൽ സെക്രട്ടറി, എസ്.എൻ.ഡി.പിയോഗം വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കും : തുഷാർ

sndp
ജില്ലയിലെ എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികളുടെ സംയുക്ത സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായും വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി വിവിധ ക്ഷേമ പദ്ധതികൾ സംഘടിപ്പിക്കുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിലെ യൂണിയൻ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെയും സാമുദായിക ശക്തി സമാഹരണത്തിന്റെയും കാലമായിരിക്കും. കഴിഞ്ഞ 25 വർഷങ്ങളിൽ സംഘടനാ, വ്യവസായ, വിദ്യാഭ്യാസ രംഗങ്ങളിൽ അസൂയാവാഹമായ പ്രവർത്തനമാണ് യോഗ നേതൃത്വം കാഴ്ചവച്ചത്. ആലംബഹീനരും അശരണരുമായ സമുദായ അംഗങ്ങളെ വിവിധ കർമപരിപാടികളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തും. സമുദായത്തിന് ആത്മീയവും ഭൗതികപരവുമായ മുന്നേറ്റം സൃഷ്ടിച്ച് കൂടുതൽ കരുത്താർജ്ജിക്കുവാൻ ലോകോത്തര സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഡിസംബർ 5ന് ചേർത്തലയിൽ നടക്കുന്ന ആഘോഷപരിപാടി എല്ലാ യൂണിയനുകളിലും ലൈവ് ആയി സംപ്രേഷണം ചെയ്യും. ഇരുപത്തഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും.

യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റും കോർഡിനേഷൻ കമ്മിറ്റി കൺവീനറുമായ കെ.പത്മകുമാർ, പന്തളം യൂണിയൻ പ്രസിഡന്റും പബ്ലിസിറ്റി കൺവീനറുമായ സിനിൽ മുണ്ടപ്പള്ളി, യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട്, യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ, അസി. സെക്രട്ടറി ടി.പി.സുന്ദരേശൻ, കോഴഞ്ചേരി, തിരുവല്ല യൂണിയൻ പ്രസിഡന്റുമാരായ മോഹൻബാബു, ബിജു ഇരവിപേരൂർ, അടൂർ യൂണിയൻ ചെയർമാൻ എം. മനോജ് കുമാർ,യൂണിയൻ സെക്രട്ടറിമാരായ എ.വി.ആനന്ദരാജ്, ഡി.അനിൽകുമാർ, അനിൽ എസ്. ഉഴത്തിൽ, ജി. ദിവാകരൻ, അടൂർ യൂണിയൻ കൺവീനർ മണ്ണടി മോഹനൻ, റാന്നി യൂണിയൻ കൺവീനർ പി.ആർ അജയകുമാർ, സൈബർ സേന കൺവീനർമാരായ അനീഷ് പുല്ലുവേലിൽ, എസ്. ആദർശ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.