പത്തനംതിട്ട :ജില്ലയിൽ ഇന്നലെ 346 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
എല്ലാവരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. 544 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 192003 ആണ്. ജില്ലക്കാരായ 3915 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 3782 പേർ ജില്ലയിലും, 124 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയിൽ ആകെ 7585 പേർ നിരീക്ഷണത്തിലാണ്. ഇന്നലെ ആകെ 3474 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 1845 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |