പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ശിശുദിനാഘോഷം ഓൺലൈനായി നടത്തും. ശിശുദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റ് അങ്കണത്തിൽ രാവിലെ ഒൻപതിന് ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി പതാക ഉയർത്തും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ ശിശുദിന സന്ദേശം നൽകും. ശിശുദിനാഘോഷ മത്സരത്തിൽ സ്പീക്കറായി തിരഞ്ഞെടുത്ത മാസ്റ്റർ വി. നിരഞ്ജൻ അദ്ധ്യക്ഷതവഹിക്കും. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത മാസ്റ്റർ അദ്വൈത് എസ്.നായർ ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതി അംഗം പ്രൊഫ: ടി.കെ.ജി നായർ സ്റ്റാമ്പ് പ്രകാശനം നിർവഹിക്കും. സമ്മാനദാനം വൈസ് പ്രസിഡന്റ് പ്രൊഫ: മോഹൻകുമാർ നിർവഹിക്കും. കുമാരിആർ.എസ് അനാമിക സ്വാഗതവും മാസ്റ്റർ എസ്. അഭിഷേക് കൃതജ്ഞതയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |