പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 253 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു. 268 പേർ രോഗമുക്തരായി. 9 പേർ മരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വന്നവരും 248 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,98,595 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1.90,729 പേർ സമ്പർക്കം മൂലം രോഗികളായവരാണ്.
ആകെ രോഗമുക്തരായവരുടെ എണ്ണം 1,94,144 ആണ്. ജില്ലക്കാരായ 3116 പേർ ചികിത്സയിലാണ്.
കൊവിഡ് ബാധിതരായ ഒൻപത് പേർ ഇന്നലെ മരിച്ചു.
1) ഇരവിപേരൂർ സ്വദേശി (74)
2) കുളനട സ്വദേശി (85)
3) പന്തളം സ്വദേശി (79)
4) പുറമറ്റം സ്വദേശി (86)
5) ഏഴംകുളം സ്വദേശി (57)
6) ആനിക്കാട് സ്വദേശി (63)
7) കോഴഞ്ചേരി സ്വദേശി (65)
8) കോയിപ്രം സ്വദേശി (67)
9) കുളനട സ്വദേശി (55)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |