ശബരിമല: തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പന്മാർക്ക് വന്യ ജീവികളിൽ നിന്നും സുരക്ഷയേകാൻ വനപാലക സംഘം സജ്ജം. സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വനം വകുപ്പിന്റെ കൺട്രോൾ റൂം നമ്പരിൽ വിളിക്കുകയേ വേണ്ടു. വനപാലകർ കുതിച്ചെത്തും. ഇതിനായി പമ്പ ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിൽ സ്ഥിരമായി പ്രവർത്തിക്കുന്ന 25 വനപാലകർക്ക് പുറമെ പമ്പയിലും സന്നിധാനത്തുമായി കൺട്രോൾ റൂമുകളിൽ 21 വനം വകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. സഹായം ആവശ്യമുള്ള തീർത്ഥാടകർക്ക് പമ്പയിലെയോ(04735203492), സന്നിധാനത്തെയോ(04735202077) കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം.
പുലർച്ചെ മൂന്നിന് ആദ്യ സംഘം സ്വാമിമാരെ സന്നിധാനത്ത് എത്തിച്ചും ഹരിവരാസനം കഴിഞ്ഞ് അവസാന സംഘത്തെ കാനനപാതയിലൂടെ പമ്പയിലെത്തിച്ചുമാണ് വനപാലകരുടെ സ്പെഷ്യൽ സ്ക്വാഡ് സുരക്ഷാപ്രവർത്തനം ക്രമീകരിച്ചിട്ടുള്ളത്. അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.ബി. സുബാഷിന്റെ കീഴിൽ പമ്പ കൺട്രോൾ റൂം റെയ്ഞ്ച് ഓഫീസർ എ. വേണുകുമാറും
സന്നിധാനം കൺട്രോൾ റൂം റെയ്ഞ്ച് ഓഫീസർ എം.ടി. ടോമിയുമാണ് കൺട്രോൾ റൂമുകളുടെ പ്രവർത്തനം നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |