ശബരിമല : എക്സൈസ് സ്ക്വാഡ് കഴിഞ്ഞ ദിവസം സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പുകയില ഉത്പ്പന്നങ്ങളും ബീഡികളും കണ്ടെടുത്തു. 90 കേസുകൾ രജിസ്റ്റർ ചെയ്ത് 18,000 രൂപ പിഴ ഈടാക്കി. അട്ടത്തോട്, പ്ലാപ്പള്ളി വനമേഖലയിലും സ്ക്വാഡ് പരിശോധന നടത്തിവരുന്നു. ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പമ്പ അസി.എക്സൈസ് കമ്മിഷണർ കെ.ഹരികുമാർ അറിയിച്ചു. പരാതികൾ അറിയിക്കാം ഫോൺ: പമ്പ - 04735 203432, നിലയ്ക്കൽ - 04735 205010, സന്നിധാനം - 04735-202203.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |