പത്തനംതിട്ട : പട്ടിക ജാതിവികസന വകുപ്പിൽ ഫീൽഡ്തല പ്രവർത്തനങ്ങൾ ചെയ്യുന്നതിനായി കുറ്റൂർ, കടപ്ര, നെടുമ്പ്രം, നാരങ്ങാനം, ഇലന്തൂർ, കോയിപ്രം, എഴുമറ്റൂർ, റാന്നി, ചിറ്റാർ, അങ്ങാടി ഗ്രാമ പഞ്ചായത്തുകളിൽ പ്രൊമോട്ടർമാരെ ആവശ്യമുണ്ട്. അർഹരായ പട്ടികജാതിവിഭാഗത്തിൽപ്പെട്ട യുവതീ, യുവാക്കൾക്ക് അപേക്ഷിക്കാം. 2022 മാർച്ച് 31 വരെ കരാർ നിയമനമായിരിക്കും. പ്ലസ് ടു ആണ് യോഗ്യത. പ്രായപരിധി 18- 40. താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തദ്ദേശ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബർ ഒന്നിനകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0468 2322712.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |