പത്തനംതിട്ട : സ്കൂൾതല ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ഡിസംബർ 3ന് രാവിലെ 8.30 മുതൽ നടക്കും. സബ് ജൂനിയർ വിഭാഗത്തിൽ അണ്ടർ 17 ൽ മത്സരിക്കുന്ന ആൺകുട്ടികളും, പെൺകുട്ടികളും 2004 ആഗസ്റ്റ് 31 ന് ശേഷവും അണ്ടർ 15 വിഭാഗത്തിൽ മത്സരിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും 2007 ജനുവരി 1ന് ശേഷവും അണ്ടർ 13 ൽ മത്സരിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും 2009 ജനുവരി ഒന്നിന് ശേഷവും ജനിച്ചവരായിരിക്കണം.
പങ്കെടുക്കുന്നതിനുള്ള പ്രവേശന ഫോറം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നിന്നു ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |