SignIn
Kerala Kaumudi Online
Saturday, 20 April 2024 8.26 AM IST

സ്ത്രീകൾക്ക് തുണയാകാൻ പദ്ധതികൾ പലത് : പേടിവേണ്ട, ഒപ്പമുണ്ട്

dd

പത്തനംതിട്ട : സ്ത്രീകളെ സഹായിക്കാൻ പദ്ധതികളേറെയുണ്ട്. പക്ഷേ ഇവയെക്കുറിച്ച് കൃത്യമായ അവബോധം അവരിൽ പലർക്കുമില്ല. ഏത് പ്രശ്നത്തിലും സ്ത്രീകളെ കേൾക്കാനും നിയമസഹായം തേടാനും നിരവധി പദ്ധതികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും അവയിലൊന്നിന്റെയും പേര് പോലും പലർക്കും അറിയില്ല.

വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ സഖി, കാതോർത്ത് പദ്ധതികൾ സ്ത്രീകൾക്ക് കൗൺസലിംഗും ചികിത്സയും താൽക്കാലിക താമസ സൗകര്യവുമടക്കമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഇതൊടൊപ്പം ഗാർഹികാതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാൻ സർവീസ് പ്രൊവൈഡിംഗ് സെന്ററുകളുമുണ്ട്. ജില്ലയിൽ കോന്നി, അടൂർ, പെരുനാട്, കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളിൽ സർവീസ് പ്രൊവൈഡിംഗ് സെന്ററുകളുണ്ട്. ദേശീയ ആരോഗ്യ മിഷന്റെ ഭൂമിക പദ്ധതിയുമുണ്ട്. ഇവയെല്ലാമുണ്ടെങ്കിലും ജില്ലയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിക്കുകയാണ്. സർക്കാർ പുതിയതായി ആവിഷ്കരിക്കുന്ന ഓൺലൈൻ സഹായ പദ്ധതികൾ എങ്ങനെ ഉപയോഗിക്കണമെന്നറിയാത്തവരും അനവധിയാണ്. വനിതകളുടെ പ്രശ്ന പരിഹാരത്തിനായി വനിതാ പൊലീസ് സ്റ്റേഷനുമുണ്ട് ജില്ലയിൽ.

സഖി പദ്ധതി

പൊതു ഇടങ്ങളിലും കുടുംബത്തിലും സമൂഹത്തിലും തൊഴിലിടങ്ങളിലും മാനസികമായും ശാരീരികമായും ലൈംഗികമായും അതിക്രമങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായം നൽകുന്ന പദ്ധതിയാണിത്.

ആകെ കേസ് : 304

ഈ വർഷം ഇതുവരെ

ആകെ : 128

പോക്സോ കേസ് : 13

പരാതി അറിയിക്കാം : oscpathanamthitta@gmail. com ഫോൺ : 9496161699

കാതോർത്ത്

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള മഹിളാ ശക്തി കേന്ദ്രയുടെ (എം.എസ്.കെ ) പദ്ധതിയാണ് കാതോർത്ത് . സ്ത്രീകൾക്ക് 48 മണിക്കൂറിനുള്ളിൽ സഹായം നൽകുന്ന ഓൺലൈൻ പദ്ധതിയാണ്.

ഈ വർഷത്തെ കണക്ക്

സൈക്കോളജിക്കൽ കൗൺസലിംഗ് : 11

ലീഗൽ കൗൺസലിംഗ് : 16

പൊലീസ് : 2

ആകെ : 29

പരാതി അറിയിക്കാം : kathorthu.wcd.kerala.gov.in. ഫോൺ : 8330862021

ഭൂമിക

ദേശീയ ആരോഗ്യ മിഷന്റെ കീഴിൽ ലിംഗപദവിയുമായി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും സൗജന്യ കൗൺസലിംഗും നൽകുന്നതിനുള്ള പദ്ധതിയാണ്. ഭൂമിക.

ഈ വർഷം ഇതുവരെ : 220 കേസുകൾ

പരാതി അറിയിക്കാൻ : 8589077721

" നാണക്കേട് കൊണ്ടും ആരും അറിയാൻ താൽപര്യമില്ലാത്തതിനാലുമാണ് പലരും ഇത്തരം കേസുകൾ പുറത്ത് പറയാത്തത്. അങ്കണവാടി അദ്ധ്യാപകർക്കടക്കം പരിശീലനം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ പദ്ധതികൾ സാധാരണക്കാർക്കിടയിൽ എത്തുന്നില്ലെന്ന് പറയാൻ കഴിയില്ല.

എച്ച്. താഹിറ ബീവി

ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.