പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 169 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 2,00,921 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
കൊവിഡ് ബാധിതരായ മൂന്നു പേർ ഇന്നലെ ജില്ലയിൽ മരിച്ചു.
അടൂർ സ്വദേശി (63), കോന്നി സ്വദേശി (62), പളളിക്കൽ സ്വദേശി (55) എന്നിവരാണ് മരിച്ചത്. ഇന്നലെ 203 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 197499 ആണ്. ജില്ലക്കാരായ 2012 പേർ ചികിത്സയിലാണ്. ഇതിൽ 1952 പേർ ജില്ലയിലും 60 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |