SignIn
Kerala Kaumudi Online
Thursday, 25 April 2024 3.13 PM IST

കോന്നി  വനം ഡിവിഷനിൽ ഡിസാസ്റ്റർ   മാനേജ്മെന്റ് പ്രവർത്തനങ്ങൾക്ക് തുടക്കം

disaster-managment-
കോന്നി വനം ഡിവിഷനിൽ ഡിസാസ്റ്റർ മാനേജ്‍മെന്റ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എത്തിയ സംഘം അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയോടൊപ്പം

കോന്നി : വനം ഡിവിഷനിൽ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. മഹാത്മാ ഗാന്ധി സർവകലാശാല പരിസ്ഥിതി ശാസ്ത്ര പഠന വകുപ്പും അരുവാപ്പുലം ഗ്രാമപഞ്ചായത്തും ചേർന്നാണ് പ്ലാൻ ഒരുക്കുന്നത്. കൂടാതെ ആദിവാസി സമൂഹങ്ങൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന വനവിഭവങ്ങളുടെ ശാസ്ത്രീയമായ പരിപാലന പദ്ധതിയും തയ്യാറാക്കും. ഇതിന്റെ ഭാഗമായി പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിലെ അദ്ധ്യാപകർ, ഗവേഷകർ,എൺവെയർ മാനേജ്‍മെന്റ് ആൻഡ് ഡിസാസ്റ്റർ മാനേജ്‍മെന്റ് വിദ്യാർത്ഥികൾ എന്നിവർ കോന്നി, അച്ചൻ കോവിൽ വനമേഖലകളിലെ നീർത്തടങ്ങളും വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളും ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളും സന്ദർശിച്ചു. കോന്നി ഡി.എഫ്.ഒ കെ.എൻ.ശ്യാം മോഹൻ ലാൽ, പരിസ്ഥിതി ശാസ്ത്ര പഠന വകുപ്പ് മേധാവി ഡോ.ബൈജു.കെ.ആർ, ഡോ.മഹേഷ് മോഹൻ, ഡോ.ഹർഷ.എച്ച്.ടി, സന്തോഷ് കുമാർ, വിഷ്ണു.എൻ.ജി, സരിത.വി.കെ എന്നിവർ നേതൃത്വം നൽകി. അച്ചൻകോവിൽ, കോന്നി വനം ഡിവിഷനുകളിൽ ഉൾപ്പെട്ട 50 നീർത്തടങ്ങളാണ് പഠന വിധേയമാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.