SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.29 PM IST

സ്പോട്ട് ബുക്കിംഗിലൂടെ കൂടുതൽ പേർക്ക് ദർശനം

ayappa
ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പടിപൂജ

ശബരിമല : തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചതോടെ സ്പോട്ട് ബുക്കിംഗ് വഴി കൂടുതൽ പേർക്ക് ദർശന സൗകര്യം ഒരുക്കാൻ നടപടി. ഓൺ ലൈൻ ബുക്കിംഗ് പൂർത്തിയായതിനാൽ സ്പോട്ട് ബുക്കിംഗ് മാത്രമാണ് ഇനിയുള്ള ഏക മാർഗം.

പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ ഇന്നലെ രണ്ട് സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ കൂടി തുടങ്ങി. ഇപ്പോൾ നിലയ്ക്കലിൽ മാത്രം നാല് കേന്ദ്രങ്ങളുണ്ട്. ഒരു ദിവസം പരമാവധി 5,000 പേർക്കാണ് സ്‌പോട്ട് ബുക്കിംഗ് വഴി ദർശനം.

നിലയ്ക്കലിന് പുറമെ എരുമേലി, കുമളി, തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ഏ​റ്റുമാനൂർ മഹാദേവ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഓൺ ലൈൻ വഴി 40,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കും ഉൾപ്പടെ 45,000 തീർത്ഥാടകർക്ക് പ്രതിദിനം ദർശനം നടത്താം.

കുട്ടികൾക്ക് ഇളവ്

അഞ്ച് വയസിന് താഴെയുള്ള കുട്ടികളെ മുൻകൂട്ടിയുള്ള ബുക്കിംഗിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐ.ഡി കാർഡ് എന്നിവയാണ് ബുക്കിംഗിന് സാധാരണയായി ആവശ്യമുള്ളതെങ്കിലും 18 വയസിന് താഴെയുള്ളവർക്ക് സ്‌കൂൾ/കോളജ് ഐ.ഡി കാർഡ് ഉപയോഗിച്ചും ബുക്ക് ചെയ്യാം. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആർ.ടി.പി.സി.ആർ പരിശോധനാ സർട്ടിഫിക്ക​റ്റ് ആവശ്യമില്ല. മ​റ്റെല്ലാ തീർത്ഥാടകരും 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗ​റ്റീവ് സർട്ടിഫിക്ക​റ്റോ രണ്ട് ഡോസ് വാക്സിനേഷൻ സർട്ടിഫിക്ക​റ്റോ കൊണ്ടുവരണം.

പ്രസാദം മുൻകൂട്ടി ബുക്ക് ചെയ്യാം

വെർച്വൽ ക്യൂവിൽ സൗജന്യമായി ബുക്ക് ചെയ്തവർക്ക് ദേവസ്വം ബോർഡിന് പണം ഓൺലൈനായി അടച്ച് അപ്പം, അരവണ, അഭിഷേകം ചെയ്ത നെയ്യ്, വിഭൂതി, മഞ്ഞൾ, കുങ്കുമം പ്രസാദങ്ങളും ബുക്ക് ചെയ്യാം. ഇങ്ങനെ ബുക്ക് ചെയ്യുമ്പോൾ വെർച്വൽ ക്യൂ കൂപ്പണിനൊപ്പം പ്രസാദത്തിന്റെ കൂപ്പണും ലഭിക്കും. ഈ കൂപ്പൺ സന്നിധാനത്തെ പ്രത്യേക കൗണ്ടറിൽ കാണിച്ചാൽ പ്രസാദം ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.