SignIn
Kerala Kaumudi Online
Saturday, 20 April 2024 2.09 AM IST

പ്രൊബേഷൻ പക്ഷാചരണ പരിപാടികളുടെ സമാപനം നാളെ

court

പത്തനംതിട്ട : സാമൂഹ്യനീതിവകുപ്പ് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ സഹകരണത്തോടെ ജില്ലാ പ്രൊബേഷൻ ഓഫീസ് മുഖേന നടപ്പാക്കി വരുന്ന പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ സംവിധാനം ശക്തിപ്പെടുത്തുന്ന നേർവഴി പദ്ധതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രൊബേഷനുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളായ പൊലീസ്, പ്രോസിക്യൂട്ടർമാർ, പ്രിസൺ ഓഫീസർമാർ, സന്നദ്ധ പ്രവർത്തകർ, നിയമ, എം. എസ്. ഡബ്ലിയു വിദ്യാർത്ഥികൾ എന്നിവരെ പങ്കെടുപ്പിച്ച് നടത്തുന്ന ജില്ലാതല ഏകദിന ശിൽപ്പശാല നാളെ രാവിലെ 10 ന് പത്തനംതിട്ട തരംഗം റെസിഡൻസി ഹാളിൽ നടത്തും.
പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കവിത ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. വിക്ടിം കോമ്പൻസേഷൻ സ്‌കീമിനെക്കുറിച്ച് പത്തനംതിട്ട ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി ദേവൻ കെ. മേനോൻ, നല്ലനടപ്പ് നിയമം, നേർവഴി പദ്ധതി, നല്ലനടപ്പ് നയം, പ്രൊബേഷൻ പ്രോട്ടോകോൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച് ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ അബീൻ എന്നിവർ ക്ലാസുകൾ നയിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.