ശബരിമല : പമ്പയിൽ നിന്ന് കെ.എസ്.ആർ.ടി.സി പഴനി, കോയമ്പത്തൂർ, തെങ്കാശി അന്തർസംസ്ഥാന സർവീസുകൾ തുടങ്ങി. 12 ബസുകളാണ് അന്തർസംസ്ഥാന സർവീസിന് എത്തിച്ചിരിക്കുന്നത്. അടുത്തഘട്ടത്തിൽ മധുരയിലേക്കും ചെന്നൈയിലേക്കും സർവീസ് തുടങ്ങും.140 ബസുകളാണ് പമ്പാ ഡിപ്പോയിലുള്ളത്
അടുത്ത ആഴ്ച 99 ബസുകൾ കൂടി സർവീസിനെത്തും. നിലയ്ക്കൽ - പമ്പ റൂട്ടിൽ തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സി 24 മണിക്കൂറും ചെയിൻ സർവീസ് നടത്തുന്നുണ്ട്.
പമ്പയിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക്
പുറപ്പെടുന്ന സർവീസുകളുടെ എണ്ണം
ചെങ്ങന്നൂർ - 35,
കോട്ടയം - 10,
തിരുവനന്തപുരം -10,
എറണാകുളം - 7,
പത്തനംതിട്ട - 4,
കുമളി - 4,
എരുമേലി - 4
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |