കോഴഞ്ചേരി : എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയനിലെ 403 ാം നാരങ്ങാനം തറഭാഗം ശാഖാ പൊതുയോഗം യൂണിയൻ പ്രസിഡന്റ് മോഹൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത ശാഖാ യോഗം വൈ.പ്രസിഡന്റ് മിനിസോമരാജനെ യൂണിയൻ പ്രസിഡന്റ് മോഹൻബാബു പൊന്നാടയണിയിച്ച് അനുമോദിച്ചു.
യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ, കൗൺസിലർമാരായ അഡ്വ. സോണി പി. ഭാസ്ക്കർ, പ്രേംകുമാർ മുളമൂട്ടിൽ, യൂണിയൻ കമ്മിറ്റി അംഗം എം.ഡി.മോഹൻ ദാസ് എന്നിവർ സംസാരിച്ചു.
പുതിയ പ്രസിഡന്റായി ശ്രീവൽസം പ്രസാദിനെയും സെക്രട്ടറിയായി ശശിധരനേയും തിരഞ്ഞെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |