പ്രമാടം : കൈപ്പട്ടൂർ - വള്ളിക്കോട് റോഡ് നിർമ്മാണ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് വള്ളിക്കോട് വായനശാല ജംഗ്ഷനിൽ പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ തുടങ്ങിയവർ പങ്കെടുക്കും. അഞ്ചര മീറ്റർ വീതി വർദ്ധിപ്പിച്ച് വശങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിച്ചും കലുങ്കുകളും ഓടകളും സ്ഥാപിച്ചും ഉന്നത നിലവാരത്തിൽ ബി.എം ആൻഡ് ബി.സി സാങ്കേതികവിദ്യയിൽ ആണ് 3.400 കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമ്മിക്കുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർമ്മാണച്ചുമതല. 8മാസം ആണ് നിർമ്മാണ കാലാവധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |