പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 158 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതുവരെ 2,03,675 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
രോഗബാധിതരായ രണ്ടു പേർ ഇന്നലെ മരിച്ചു.
പത്തനംതിട്ട സ്വദേശി (80) യും കലഞ്ഞൂർ സ്വദേശി (76)യുമാണ് മരിച്ചത്. 208 പേർ ഇന്നലെ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 200834 ആണ്. ജില്ലക്കാരായ 1398 പേർ ചികിത്സയിലാണ്. ഇതിൽ 1360 പേർ ജില്ലയിലും 38 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. 6680 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |