SignIn
Kerala Kaumudi Online
Friday, 29 March 2024 3.49 PM IST

സി.പി.എം ജില്ലാസമ്മേളനം: സെമിനാറുകൾക്ക് ഇന്ന് തുടക്കം

-c

അടൂർ: സി.പി. എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അടൂരിൽ കലാ - കായിക മത്സരങ്ങളും വിവിധ വിഷയങ്ങളിൽ സെമിനാറുകളും നടക്കും. വയലാർ കവിതകളുടെ പുനരാവിഷ്കാരം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഇന്ന് പെരിങ്ങനാട് പുത്തൻചന്തയിൽ പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി അഡ്വ. സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്യും.

കേന്ദ്രഭരണ നിയമങ്ങളും ജനകീയ പ്രതിഷേധവും - സമകാലിക ഇന്ത്യ' എന്ന വിഷയത്തിൽ 20 ന് ഇന്ത്യൻ ലോയേഴ്സ് യൂണിയൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സെമിനാർ മുൻ എം. പി അഡ്വ. എ.സമ്പത്ത് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. ബി. രാജശേഖരകുറുപ്പ് വിഷയം അവതരിപ്പിക്കും. അഡ്വ. ബിനോ ജോർജ് അദ്ധ്യക്ഷതവഹിക്കും. സി. പി. എം ജില്ലാ സെക്രട്ടറി കെ. പി . ഉദയഭാനു, ടി. ഡി. ബൈജു, പി. ബി. ഹർഷകുമാർ , അഡ്വ. എസ്. മനോജ് തുടങ്ങിയവർ പങ്കെടുക്കും. 'കേരളം ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തെ ആസ്പദമാക്കി 21 ന് കടമ്പനാട്ട് നടക്കുന്ന സെമിനാർ മുൻ ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. 'ഭീഷണി നേരിടുന്ന മതനിരപേക്ഷത' എന്ന വിഷയത്തെ ആസ്പദമാക്കി 22 ന് പഴകുളത്ത് നടക്കുന്ന സെമിനാർ എ. എം. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 'മതേതര ഇന്ത്യ നേരിടുന്ന സാംസ്കാരിക വെല്ലുവളികൾ' എന്ന വിഷയത്തെ ആസ്പദമാക്കി 23 ന് അടൂർ എസ്. എൻ. ഡി. പി യൂണിയൻ ഹാളിൽ പുരോഗമന കലാസാഹിത്യസംഘം അടൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സെമിനാർ ഡോ. രാജാ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ ഡോ. ബിജു മുഖ്യപ്രഭാഷണം നടത്തും. 'അട്ടിമറക്കപ്പടുന്ന തൊഴിലുറപ്പ് പദ്ധതി' എന്ന വിഷയത്തെ ആസ്പദമാക്കി 24 ന് ചൂരക്കോട് ഹരീശ്രീ ഒാഡിറ്റോറിയത്തിൽ നടക്കുന്നസെമിനാർ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻകോടി ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.