ശബരിമല : പമ്പയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വനപാലകൻ രക്ഷപ്പെട്ടു. പമ്പ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് സമീപം ഇന്നലെ പുലർച്ചെയാണ് സംഭവം. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബി. മണിക്കുട്ടനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. പ്ലാന്റിന് സമീപം കാട്ടാന ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മണിക്കുട്ടൻ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തേയ്ക്ക് ചെല്ലുമ്പോഴാണ് ആന ആക്രമിക്കാൻ പാഞ്ഞടുത്തത്. ഓടിരക്ഷപ്പെടുന്നതിനിടെ മണിക്കുട്ടൻ തെന്നി താഴെ വീണുവെങ്കിലും ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഓടിമാറുകയായിരുന്നു. വലതുകാലിന് പരിക്കേറ്റ ഇദ്ദേഹത്തെ പമ്പയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വദേശമായ ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |