SignIn
Kerala Kaumudi Online
Thursday, 25 April 2024 12.21 AM IST

സ്വാമിപാദം തേടി തങ്കഅങ്കി യാത്ര

sabari

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയ്ക്ക് ഭക്തിനിർഭരമായ വരവേൽപ്പ്. ഇന്നലെ രാവിലെ ഏഴിന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തങ്കഅങ്കിയുടെ ആദ്യദിവസത്തെ യാത്ര രാത്രിയിൽ ഓമല്ലൂർ രക്തകണ്ഠസ്വമിക്ഷേത്രത്തിൽ സമാപിച്ചു.
മൂർത്തിട്ട ഗണപതി ക്ഷേത്രത്തിലായിരുന്നു ഇന്നലത്തെ ആദ്യ സ്വീകരണം. തുടർന്ന് പുന്നംതോട്ടം ദേവി ക്ഷേത്രം, ചവിട്ടുകുളം മഹാദേവ ക്ഷേത്രം, തിരുവഞ്ചാംകാവ് ക്ഷേത്രം, നെടുപ്രയാർ തേവരശേരി ദേവീക്ഷേത്രം, നെടുപ്രയാർ ജംഗ്ഷൻ, കോഴഞ്ചേരി ടൗൺ, അയ്യപ്പ മണ്ഡപം, കോഴഞ്ചേരി പാമ്പാടിമൺ അയ്യപ്പക്ഷേത്രം, കാരംവേലി, ഇലന്തൂർ ഇടത്താവളം, ഇലന്തൂർ ഭഗവതികുന്ന് ദേവീക്ഷേത്രം, ഇലന്തൂർ ഗണപതിക്ഷേത്രം, ഇലന്തൂർ കോളനിജംഗ്ഷൻ, ഇലന്തൂർ നാരായണമംഗലം, അയത്തിൽ മലനട ജംഗ്ഷൻ, അയത്തിൽ കുടുംബയോഗമന്ദിരം, അയത്തിൽ ഗുരുമന്ദിരംജംഗ്ഷൻ, മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രം, ഇലവുംതിട്ട ദേവീക്ഷേത്രം, ഇലവുംതിട്ട മലനട, മുട്ടത്തുകോണം എസ്.എൻ.ഡി.പി മന്ദിരം, കൈതവന ദേവീക്ഷേത്രം, പ്രക്കാനം ഇടനാട് ദേവീക്ഷേത്രം, ചീക്കനാൽ, ഊപ്പമൺ ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഓമല്ലൂർ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.


ഇന്നത്തെ സ്വീകരണം

ഇന്ന് രാവിലെ എട്ടിന് ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ഒൻപതിന് കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തും. തുടർന്ന് അഴൂർ ജംഗ്ഷൻ, പത്തനംതിട്ട ഊരമ്മൻകോവിൽ, പത്തനംതിട്ട ശാസ്താക്ഷേത്രം, കരിമ്പനയ്ക്കൽ ദേവീക്ഷേത്രം, ശാരദാമഠം മുണ്ടുകോട്ടയ്ക്കൽ എസ്.എൻ.ഡി.പി മന്ദിരം, കടമ്മനിട്ട ഭഗവതീക്ഷേത്രം,കടമ്മനിട്ട ഋഷികേശ ക്ഷേത്രം, കോട്ടപ്പാറ കല്ലേലിമുക്ക്, പേഴുംകാട് എസ്.എൻ.ഡി.പി മന്ദിരം, മേക്കൊഴൂർ ക്ഷേത്രം, മൈലപ്ര ഭഗവതീക്ഷേത്രം, കുമ്പഴ ജംഗ്ഷൻ, പാലമറ്റൂർ അമ്പലമുക്ക്, പുളിമുക്ക്, വെട്ടൂർ മഹാവിഷ്ണു ക്ഷേത്രം ഗോപുരപ്പടി, ഇളകൊള്ളൂർ മഹാദേവക്ഷേത്രം, ചിറ്റൂർമുക്ക്, കോന്നി ടൗൺ, ചിറയ്ക്കൽ ക്ഷേത്രം, കോന്നി മുരിങ്ങമംഗലം ക്ഷേത്രം. (സമാപനം).

നാളത്തെ സ്വീകരണം

മുരിങ്ങമംഗലം ക്ഷേത്രത്തിൽ നിന്ന് രാവിലെ 7.30ന് ഘോഷയാത്ര ആരംഭിച്ച് ചിറ്റൂർ മഹാദേവ ക്ഷേത്രം, അട്ടച്ചാക്കൽ, വെട്ടൂർ ക്ഷേത്രം, മൈലാടുംപാറ, കോട്ടമുക്ക്, മലയാലപ്പുഴ ക്ഷേത്രം, താഴം, മണ്ണാറക്കുളഞ്ഞി ക്ഷേത്രം,റാന്നി രാമപുരം ക്ഷേത്രം, ഇടക്കുളം ശാസ്താക്ഷേത്രം, വടശേരിക്കര ചെറുകാവ്, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, മാടമൺ ക്ഷേത്രം, പെരുനാട് ശാസ്താ ക്ഷേത്രം.

25ന് സന്നിധാനത്ത്

25ന് പെരുനാട് ശാസ്താക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കൽ ക്ഷേത്രം, ചാലക്കയം വഴി ഉച്ചക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും. അഞ്ചു മണിയോടെ ശരംകുത്തിയിലെത്തുമ്പോൾ ശബരിമല ക്ഷേത്രത്തിൽ നിന്ന് എത്തുന്ന സംഘം ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ തങ്കഅങ്കി ചാർത്തി ദീപാരാധന നടക്കും. 26ന് 11.50നും 1.15നും ഇടയിലാണ് മണ്ഡലപൂജ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.