പത്തനംതിട്ട : സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യാനായി വൃക്ഷതൈകൾ ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചെന്നീർക്കര ഗവ.ഐ.ടി.ഐ കാമ്പസിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.അന്നമ്മ നിർവഹിച്ചു. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഏഴു ഗ്രാമപഞ്ചായത്തുകൾക്കായി 21000 തൈകൾ ഉത്പാദിപ്പിക്കുന്നത്. പത്തനംതിട്ട എ.സി.എഫ് സി.കെ. ഹാബി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഡിവിഷൻ മെമ്പർ കലാഅജിത്ത്, ചെന്നീർക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.കെ.ശശി, വി.രാമചന്ദ്രൻനായർ, റൂബി ജോൺ, വാർഡ് അംഗങ്ങളായ എം.ആർ.മധു, എൽ.മഞ്ജുഷ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സി.പി.രാജേഷ്കുമാർ, ജോയിന്റ് ബി.ഡി.ഒ ജെ.ഗിരിജ, ചെന്നീർക്കര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സതീഷ് ചന്ദ്രൻ, ചെന്നീർക്കര ഐ.ടി.ഐ പ്രിൻസിപ്പൽ സനൽ കുമാർ, സോഷ്യൽ ഫോറസ്ട്രി ഓഫീസർ സി.വി.ബിജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |