പത്തനംതിട്ട: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റി നിർമ്മിച്ച് നൽകുന്ന സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം ഇന്ന് രാവിലെ 9.30ന് ആറന്മുള വല്ലന ഗുരുക്കൻകുന്നിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മന്ത്രി വീണാജോർജ് താക്കോൽദാനം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് ഹബീബ് മുഹമ്മദ് അദ്ധ്യക്ഷതവഹിക്കും. ജില്ലാസെക്രട്ടറി ഡോ.സുമേഷ് സി.വാസുദേവൻ, സംസ്ഥാനസെക്രട്ടറി ഡോ. എസ്.ആർ.മോഹനചന്ദ്രൻ , ജില്ലാ പാലിയേറ്റീവ് കെയർ സൊസൈറ്റി രക്ഷാധികാരി കെ. പി.ഉദയഭാനു, തിരുവല്ല സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.സനൽകുമാർ, കർഷകസംഘം സംസ്ഥാനകമ്മിറ്റിയംഗം എ.പത്മകുമാർ, ജില്ലാ പഞ്ചായത്തംഗം ആർ. അജയകുമാർ, കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ.നാസർ , സെക്രട്ടറി ഡോ.കെ .കെ.ഷാജി, സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം ടി.വി.സ്റ്റാലിൻ , പു.ക.സ ജില്ലാഎക്സിക്യൂട്ടീവ് അംഗം വി.കെ.ബാബുരാജ്, വാർഡ് മെമ്പർ വിൽസിബാബു എന്നിവർ സംസാരിക്കും.
ഒമ്പത് ലക്ഷത്തോളം രൂപ ചെലവിട്ടാണ് വീട് നിർമ്മിച്ചത്.
സംസ്ഥാനത്ത് വീടില്ലാത്തവർക്കായി 40 വീടുകൾ ഇതുവരെ നിർമ്മിച്ച് നൽകിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വനിതാകമ്മിറ്റി കൺവീനർ എ.എസ്.സുമ, ജില്ലാസെക്രട്ടറി ഡോ. സുമേഷ് സി.വാസുദേവൻ, ജി.അരുൺ, പി.കെ.ശാലിനി, പി.അജിത്ത് ,എൻ.ജി.ജാനകിദാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |