പത്തനംതിട്ട: ജില്ലാ കഥകളി ക്ലബിന്റെ പതിനഞ്ചാമതു കഥകളിമേള അയിരൂർ ചെറുകോൽപ്പുഴ കഥകളി ഗ്രാമത്തിൽ തുടങ്ങി. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വി. എൻ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സഖറിയ മാത്യു, എം. ആർ. വേണു എന്നിവർ പ്രസംഗിച്ചു. തുടർന്ന് ബാലിവിജയം കഥകളി നടന്നു.
കലാമണ്ഡലം വിഷ്ണുമോൻ (രാവണൻ), കലാമണ്ഡലം അജീഷ് (മണ്ഡോദരി), കലാമണ്ഡലം വിഘ്നേഷ് (നാരദൻ), കലാമണ്ഡലം അനന്തു (ബാലി), കലാമണ്ഡലം യശ്വന്ത്, കലാമണ്ഡലം വിനീഷ് (സംഗീതം), കലാമണ്ഡലം രവിശങ്കർ (ചെണ്ട), കലാമണ്ഡലം അഖിൽ (മദ്ദളം), കലാനിലയം വിഷ്ണു (ചുട്ടി) എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |