പത്തനംതിട്ട: വർഗീയ ഭീകരതയ്ക്കെതിരെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ജില്ലാആസ്ഥാനത്ത് പ്രതിഷേധ റാലി നടത്തി.
പത്തനംതിട്ട മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടത്തിയ റാലിയിൽ ആയിരത്തിലധികം പ്രവർത്തകർ പങ്കെടുത്തു. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി സെൻട്രൽ ജംഗ്ഷൻ വഴി കെ.എസ്ആർ.ടി.സി റോഡിലൂടെ അബാൻ ജംഗ്ഷനിലെത്തി ഗാന്ധി സ്ക്വയറിൽ സമാപിച്ചു.
കൊവിഡ് മാനദണ്ഡം പാലിച്ച് പൊതുസമ്മേളനം ഒഴിവാക്കിയിരുന്നു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് സൂരജ് വെൺമേലിൽ, ആർ.എസ്.എസ് കാര്യവാഹ് വേണു ഓമല്ലൂർ, അയിരുർ പ്രദീപ് ,കെ. അശോക് കുമാർ , കെ. എം .വിജയൻ , ജിത്തുരഘുനാഥ്, എൻ.കെ. അരവിന്ദാക്ഷൻ, ഗിരീഷ്, ഇലന്തൂർ ഹരിദാസ് , സുരേഷ് പുളിവേലിൽ,അനിൽകുമാർ കെ. കെ. ശശി ,അഭിലാഷ് ഓമല്ലൂർ, മീന എം. നായർ ,ശ്രീവിദ്യ സുഭാഷ്, ശോഭ എസ്. നായർ , സുമരവി , ജയ ശ്രീകുമാർ , സ്മിത ,പ്രീത കുമാരി ,ബിന്ദു പ്രകാശ്, രഞ്ജിനി അടകൽ , ലക്ഷ്മി മനോജ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |