റാന്നി: നാറാണംമൂഴി പഞ്ചായത്തിലെ തെക്കേതൊട്ടി,വലിയപതാൽ മേഖലയിലെ താമസക്കാർക്ക് ഉപാധിരഹിത പട്ടയം നൽകണമെന്ന് ബി.കെ.എം.യു മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി തെക്കേപ്പുറം വാസുദേവൻ ഉദ്ഘാടനം ചെയ്തു.അനിൽ അത്തിക്കയം അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ലോക്കൽ സെക്രട്ടറി എം.വി. പ്രസന്നകുമാർ,കിസാൻ സഭ മണ്ഡലം സെക്രട്ടറി ജോജോ കോവൂർ,പി.സി എബ്രഹാം,എം.ശ്രീജിത്ത്,എം.ജി സതീഷ്,സ്റ്റീഫൻ ജോസഫ്,പ്രമോദ് ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ- ടി.ടി കുര്യൻ (പ്രസിഡന്റ്), ടി. ടി തങ്കച്ചൻ (വൈസ് പ്രസിഡന്റ്),അനിൽ അത്തിക്കയം(സെക്രട്ടറി), ദാമോധരൻ ഈട്ടിക്കാലായിൽ( ജോയിന്റ് സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |