പഴകുളം: അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ, പഴകുളം കെ.വി.യു.പി സ്കൂൾ വിമുക്തി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിമുക്തി ലഹരിവിരുദ്ധ സെമിനാർ നടത്തി. മദർതെരേസ പാലിയേറ്റീവ് കെയർസെന്റർ രക്ഷാധികാരി പി.ബി.ഹർഷകുമാർ ഉദ്ഘാടനംചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജി.കൃഷ്ണകുമാർ സന്ദേശംനൽകി. പി.ടി.എ പ്രസിഡന്റ് എസ്.ആർ.സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് അടൂർ റേഞ്ച് പ്രിവന്റീവ് ഓഫീസർ എം.കെ.വേണുഗോപാൽ ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് കവിതാമുരളി , അദ്ധ്യാപകരായ കെ.എസ്.ജയരാജ്, ഐ.ബസീം, പി.ശിവൻകുട്ടി ,സി.എസ്.ഉണ്ണിത്താൻ, മിരാസാഹിബ്, കെ.ശിവൻകുട്ടി നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |