പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 266 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ ആകെ 2,08,220 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. കൊവിഡ് ബാധിതനായ അരുവാപ്പുലം സ്വദേശി (70) അടൂർ ജനറൽ ആശുപത്രിയിൽ മരണമടഞ്ഞു. ഇന്നലെ 247 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2,05,349 ആണ്. ജില്ലക്കാരായ 1396 പേർ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 1343 പേർ ജില്ലയിലും, 53 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴിയുന്നു. ആകെ 2587 പേർ നിരീക്ഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |