റാന്നി : പെരുന്തേനരുവിയിലെ ജപ്പാൻകുടിവെള്ള പദ്ധതിയുടെ പമ്പുഹൗസിൽ നിന്ന് കൂറ്റൻ അണലിയെ പിടികൂടി. ഇന്നലെ രാവിലെ പമ്പുഹൗസിലെത്തിയ ജീവനക്കാരാണ് കുടിവെള്ള ടാങ്കിൽ അകപ്പെട്ട നിലയിൽ അണലിയെ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിന്റെ ദ്രുതകർമ്മ സേനയുടെ റാന്നി യൂണിറ്റിനെ വിവരം അറിയിച്ചു. അസാമാന്യ വലുപ്പമുള്ള അണലി വെള്ളപ്പൊക്കത്തിൽ നദിയിലൂടെ ഒഴുകിയെത്തിയതാവുമെന്നാണ് നിഗമനം. വെള്ളം ഉയർന്ന സമയത്ത് പമ്പുഹൗസിന്റെ ടാങ്കിൽ കുടുങ്ങിയതാകാമെന്നാണ് കരുതുന്നത്. ഇവിടെ നിന്നാണ് എരുമേലി അടക്കം തീർത്ഥാടനപാതയിലെല്ലാം കുടിവെള്ളം എത്തിക്കുന്നത്. പാമ്പിനെ ശബരിമല വനത്തിൽ തുറന്നുവിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |