പത്തനംതിട്ട : കേരളാ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടിയുടെ നേതൃത്വത്തിൽ മാർച്ച് 12ന് ജില്ലയിൽ നാഷണൽ ലോക് അദാലത്ത് നടത്തും. പത്തനംതിട്ട കോടതി കോംപ്ലക്സിലുള്ള കോടതികളിലും അടൂർ, റാന്നി, തിരുവല്ല എന്നീ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികൾ അതത് താലൂക്കുകളിലുളള കോടതികളിലുമാണ് അദാലത്ത് നടത്തുക. ഒത്തുതീർപ്പാകുന്ന ക്രിമിനൽ കേസുകൾ, സെക്ഷൻ 138 എൻ.ഐ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, കുടുംബ കോടതി കേസുകൾ, തൊഴിൽ , ഇലക്ട്രിസിറ്റി, വെള്ളക്കരം, റവന്യു, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകൾ എന്നിവ അദാലത്തിൽ പരിഗണിക്കും. ഫോൺ: 0468 2220141.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |