SignIn
Kerala Kaumudi Online
Thursday, 25 April 2024 7.41 PM IST

ഒളിമ്പിക്‌സ് കായികമേള നാളെ മുതൽ 22 വരെ

olympics

പത്തനംതിട്ട : ജില്ലാഒളിമ്പിക്‌സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഒളിമ്പിക്‌സ് കായികമേള നാളെ മുതൽ 22 വരെ ജില്ലയിലെ വിവിധയിടങ്ങളിലെ വേദികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 5000 ത്തോളം കായികതാരങ്ങൾ മേളയിൽ പങ്കെടുക്കും. 13ന് വൈകിട്ട് 4ന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് ജില്ലാസ്റ്റേഡിയത്തിലേക്ക് ഘോഷയാത്ര നടക്കും. ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് കായികമേള ഉദ്ഘാടനം ചെയ്യും . ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ. പ്രകാശ് ബാബു അദ്ധ്യക്ഷത വഹിക്കും. കേരള ഒളിമ്പിക്‌സ് അസാസിയേഷൻ സെക്രട്ടറി എസ്. രാജീവ് ഒളിമ്പിക്‌സ് സന്ദേശം നൽകും.ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും എം.എൽ.എ മാരായ അഡ്വ. മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ , ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ , നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ , പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ എന്നിവർ സംസാരിക്കും. ജില്ലയിലെ ഇന്റർനാഷണൽ കായിക താരങ്ങളെ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ ആദരിക്കും. 24 കായിക ഇനങ്ങളാണ് വിവിധ വേദികളിൽ നടക്കുന്നത്. സമാപനസമ്മേളനം തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കും .
തിരുവല്ല ,പത്തനംതിട്ട, പന്തളം ,റാന്നി, ഇരവിപേരൂർ, മലയാലപ്പുഴ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. വാർത്താസമ്മേളനത്തിൽ ജില്ലാസ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ .അനിൽകുമാർ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ.പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.