SignIn
Kerala Kaumudi Online
Thursday, 25 April 2024 5.45 AM IST

മഞ്ഞനിക്കര പെരുന്നാൾ ഫെബ്രു. 6 മുതൽ 12 വരെ

manjanikkara

പത്തനംതിട്ട: മഞ്ഞനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ തൊണ്ണൂറാമത് ദുഖ്റോനോ പെരുന്നാൾ ഫെബ്രുവരി 6 മുതൽ 12 വരെ നടക്കുമെന്ന് ദയറാ തലവൻ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു . ഫെബ്രുവരി 6ന് രാവിലെ 8ന് കുർബാനയ്ക്ക്ശേഷം മഞ്ഞനിക്കര ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയർത്തും. വൈകിട്ട് 5ന് ഓമല്ലൂർ കുരിശിൻ തൊട്ടിയിലും
പതാക ഉയർത്തും. 7, 8 ,9 തീയതികളിൽ രാവിലെ 5ന് പ്രഭാത പ്രാർത്ഥന, 11.30 ന് ഉച്ച നമസ്‌കാരം, വൈകിട്ട് 5ന് സന്ധ്യാനമസ്‌കാരം. 9ന് വൈകിട്ട് 6ന് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും. 10ന് രാവിലെ 5ന് പ്രഭാത പ്രാർത്ഥന, 7.30ന് കുർബാന, 11ന് രാവിലെ 5ന് പ്രഭാത നമസ്‌കാരം, വൈകിട്ട് 5ന് സന്ധ്യാ പ്രാർത്ഥന തുടർന്ന് അനുസ്മരണ പ്രഭാഷണം. യാക്കോബായ സുറിയാനി സഭ മെട്രോപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് അവാർഡുകൾ വിതരണം ചെയ്യും. പ്രധാന പെരുന്നാൾ ദിവസമായ 12ന് പുലർച്ചെ 3ന് മഞ്ഞിനിക്കര മോർ സ്‌തേഫാനോസ് കത്തീഡ്രലിൽ കുർബാന.

5.45 ന് ദയറാകത്തീഡ്രലിൽ കുർബാന. 8.30ന് കുർബാന തുടർന്ന് ധൂപപ്രാർത്ഥന. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാകും പെരുന്നാൾ ചടങ്ങുകൾ നടക്കുക.

കാൽനട തീർത്ഥാടനയാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത ഫാ.എബി സ്റ്റീഫൻ, ടി.സി.എബ്രഹാം കോറെപ്പിസ്‌കോപ്പ തേക്കാട്ടിൽ , ബിനു വാഴമുട്ടം എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.