SignIn
Kerala Kaumudi Online
Thursday, 25 April 2024 3.19 PM IST

എം.ജി കലോത്സവം പത്തനംതിട്ടയിൽ, ഏപ്രിൽ 1 മുതൽ 5 വരെ

fest

പത്തനംതിട്ട : എം.ജി സർവകലാശാല യുവജനോത്സവത്തിന് പത്തനംതിട്ട നഗരം വീണ്ടും വേദിയാവുന്നു. ഏപ്രിൽ 1 മുതൽ 5 വരെയാണ് കലോത്സവം. മുന്നൂറോളം കോളേജുകളിൽ നിന്നായി 8000 പേരാണ് മത്സരങ്ങൾക്കായി എത്തുന്നത്. യുവജനോത്സവത്തിന്റെ നടത്തിപ്പിനായി വിപുലമായ സംഘാടക സമതി രൂപീകരിച്ചു.

സ്വാഗതസംഘ രൂപീകരണയോഗം മന്ത്രി വീണാജോർജ് ഉദ്ഘാടനംചെയ്തു. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ വസന്ത് ശ്രീനിവാസ് അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ ജനറൽസെക്രട്ടറി വിപിൻ പി.എസ് , യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റംഗങ്ങളായ ഡോ.കേരളവർമ്മ, ഡോ.ആർ. അനിത, ഡി.എസ്.എസ് ഡയറക്ടർ ഡോ.ബിജു.എം, പി.എസ്.സി അംഗം റോഷൻ റോയ് മാത്യു, സഹകരണ എംപ്ലോയീസ് ബോർഡ് വൈസ് ചെയർമാൻ ആർ. സനൽകുമാർ, കേരളബാങ്ക് ഡയറക്ടർ ബോർഡംഗം നിർമ്മലാദേവി, മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഫിലിപ്പോസ് ഉമ്മൻ, സംസ്ഥാന ലൈബ്രറി കൗൺസിലംഗം പ്രൊഫ.ടി.കെ.ജി നായർ, പ്രൊഫ. റെയ്‌സൺ പി രാജു, പ്രൊഫ.രാജശ്രീ , ജനറൽ കൺവീനർ ശരത് ശശിധരൻ എന്നിവർ സംസാരിച്ചു.

1001 അംഗ ജനറൽ കമ്മിറ്റിയും 201 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. രക്ഷാധികാരികളായി ആന്റോ ആന്റണി എം.പി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാരായ കെ.യു.ജനീഷ്‌കുമാർ, എം.പ്രമോദ് നാരായണൻ , മാത്യു ടി.തോമസ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാകളക്ടർ ഡോ.ദിവ്യ എസ്. അയ്യർ , കെ.പി. ഉദയഭാനു, പി. ബി.ഹർഷകുമാർ, പി.ആർ,പ്രസാദ്, എസ്. നിർമ്മലാദേവി എന്നിവരെ തിരഞ്ഞെടുത്തു. മന്ത്രി വീണാജോർജ് (ചെയർപേഴ്‌സൺ), റോഷൻ റോയ് മാത്യു (വർക്കിംഗ് ചെയർമാൻ), ശരത് ശശിധരൻ (ജനറൽ കൺവീനർ), ഡോ.സുജ സൂസൻ ജോർജ്, ടി. സക്കീർ ഹുസൈൻ, ഡോ. ഫീലിപ്പോസ് ഉമ്മൻ (വൈസ് ചെയർമാൻമാർ) എന്നിവരാണ് മറ്റുഭാരവാഹികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.