ഇലവുംതിട്ട : മൂലൂർ അവാർഡ് സമർപ്പണ സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മൂലൂർ അവാർഡ് ദാനവും മന്ത്രി നിർവഹിക്കും. 36ാമത് മൂലൂർ അവാർഡിനായി ഡി. അനിൽകുമാർ രചിച്ച അവിയങ്കോര എന്ന കവിതാസമാഹാരവും നവാഗത കവികൾക്കായുള്ള എട്ടാമത് മൂലൂർ പുരസ്കാരത്തിന് ജിബിൻ ഏബ്രഹാം എഴുതിയ ബുദ്ധന്റെ മകൾ എന്ന കവിതയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. എം.ജി സർവകലാശാലയിൽ നിന്ന് മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടിയ മൂലൂർ സ്മാരക സമിതിയംഗം അനുതാരയെ യോഗം അനമോദിക്കും. സ്മാരക സമിതി പ്രസിഡന്റ് പി.വി. മുരളീധരൻ അദ്ധ്യക്ഷത വഹിക്കും.
ഇന്ന് രാവിലെ 10ന് കവിസമ്മേളനം മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. മാനേജിംഗ് കമ്മിറ്റിയംഗം എ.ഗോകലേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
ഇന്നലെ നടന്ന കേരള നവോത്ഥാന സ്മൃതി കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മനോജ് പട്ടാന്നൂർ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീയും വികസനവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കുടുംബശ്രീ നാഷണൽ റിസോഴ്സ് ചീഫ് ഒാപ്പറേറ്റിംഗ് ഒാഫീസർ സജിത് സുകുമാരൻ, മണ്ണ് സംരക്ഷണ സമിതി ഒാഫീസർ മനോജ് പട്ടാനൂർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |